nandanam
നന്ദനം സ്കോളർഷിപ് വിതരണ സമ്മേളനം മരട് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച് നദീറ ഉദ്ഘാടനം ചെയ്യുന്നു. ഡോ.മേരി മെറ്റിൽഡ, സ്വമിന സുജിത്, വി.ടി. ജോബ്, ടി.എസ്. ലെനിൻ, :കെ.കെ. ബാലകൃഷ്ണൻ, എം.എസ്.മനോജ്, എ.എസ് ഷാന്റി എന്നിവർ സമീപം

മരട്: നന്ദനം ചാരിറ്റബിൾ സൊസൈറ്റി മാങ്കായിൽ ഗവ.സ്കൂളിലെ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികൾക്ക് നൽകിവരാറുള്ള വാർഷിക സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. അംബേദ്കർ ഹാളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. നന്ദനം പ്രസിഡന്റ് ടി.എസ്. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. മേരി മെറ്റിൽഡ മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവിതരണം വിദ്യാഭ്യാസസ്ഥിരം സമിതി അദ്ധ്യക്ഷ സ്വമിനസുജിത് നിർവഹിച്ചു. ലീഗൽ സർവീസ് കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് വിമുക്തി മിഷൻ ഫാക്കൽറ്റി വി.ടി. ജോബ് നയിച്ചു. എ.എസ്. ഷാന്റി, എം.എസ് . മനോജ്, പ്രൊഫ. കെ.കെ. ബാലകൃഷ്ണൻ, പി.ഡി. ശരത്ചന്ദ്രൻ, എൻ.എ. സാബു എന്നിവർ പ്രസംഗിച്ചു.