പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ഏകദിന സെമിനാറും സമ്മേളനവും യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭവാനീശ്വര കല്യാണമണ്ഡപത്തിൽ നടന്ന പരിപാടിയിൽ ഇ.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി. മൻമഥൻ ക്ളാസ് നയിച്ചു. സ്കൂൾ മാനേജർ സി.പി. കിഷോർ, ദേവസ്വം മാനേജർ കെ.ആർ. മോഹനൻ, ഡോ. അരുൺ അംബു കാക്കത്തറ, ഷൈൻ കൂട്ടുങ്കൽ, പി.എസ്. സൗഹാർദ്ദൻ, സി.കെ. ടെൽഫി, അർജുൻ അരമുറി, ഉമേഷ് ഉല്ലാസ്, സീനാ സത്യശീലൻ, വി.എസ്. സുധീർ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ പുരസ്കാര വിതരണവും പ്രതിഭകളെ ആദരിക്കലും നടന്നു.