lekshmi
ലക്‌ഷ്മി

കൊച്ചി: കലൂർ എ.സി.എസ് സ്‌കൂളിന് സമീപമുള്ള വീടിന്റെ ഔട്ട് ഹൗസിൽ സൂക്ഷിച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന രണ്ടു റോൾ ചെമ്പ് കമ്പി മോഷ്ടിച്ചതിന് തമിഴ്നാട് സ്വദേശി ലക്ഷ്മിയെ (35) നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മണിയോടെവീട്ടുകാർ പുറത്ത് പോയി വൈകിട്ട്ഏഴു മണിക്ക് തിരിച്ച് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. സംശയം തോന്നിയ ലക്ഷ്മിയെ നാട്ടുകാർ കലൂർ ഭാഗത്ത് തടഞ്ഞു വെച്ച് പൊലീസിനെ അറിയിച്ചു. ചാക്ക് കെട്ടിൽ നിന്ന് ചെമ്പ് കമ്പി കണ്ടെത്തി.വീടിന് പുറത്ത് കിടന്ന കമ്പി ഉപയോഗിച്ചാണ് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയത്. പച്ചാളം കണ്ണാമ്പള്ളി റോഡിലുള്ള വീട് കുത്തി തുറന്ന് വീട്ടു ഉപകരണങ്ങളും പണവും മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങിഉടനെയാണ് അടുത്ത മോഷണം.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. എസ്.ഐ അനസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.