കൊച്ചി: തൊവരിമല ഭൂസമരത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യദാർഢ്യ കൺവെൻഷൻ ഇന്ന് വൈകിട്ട് 3ന് എറണാകുളം കെ.എസ്.ഇ.ബി ഹാളിൽ നടക്കും. പ്രൊഫ.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ജെയിംസ്,​ ഡോ. സെബാസ്റ്റ്യൻ പോൾ,​ അപ്പുക്കുട്ടൻ വള്ളിക്കുന്ന്,​ അഡ്വ.കെ.എസ്. മധുസൂദനൻ,​ കെ.പി. സേതുനാഥ്,​ എം. ഗീതാനന്ദൻ,​ ഡോ. സദാശിവൻ നായർ,​ പി.ജെ. മാനുവൽ,​ വി.സി. ജെന്നി,​ അഡ്വ.കെ.കെ. പ്രീത തുടങ്ങിയവർ പങ്കെടുക്കും.