punerjani-paravur-
പുനർജനി പദ്ധതിയിൽ ഗോതുരുത്ത് ജോമി ജോസിയ്ക്കു നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനിർജനി പറവൂരിന് പുതുജീവൻ പദ്ധതയിൽ നിർമിക്കുന്ന ഏഴ് വീടുകളുടെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂരിലും ചെറിയപല്ലംതുരുത്തിലുമായി അഞ്ചും ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഗോതുരുത്തിൽ രണ്ട് വീടുകളുമാണ് നിർമ്മിക്കുന്നത്. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി, എച്ച്.ഡി.എഫ്.സി, ഇസാഫ്, എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വീടുകൾ നിർമ്മിക്കുന്നത്. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഡയറക്ടർ പ്രവീൺ പോൾ, ഇസാഫ് ഡയറക്ടർ ക്രിസ്തുരാജ്,വി.ആർ. ജെയിൻ, എം.എസ്. സജീവ്, ബിൻസ് സോളമൻ, സുനിത രാജൻ, വസന്ത് ശാവനന്ദൻ, സി.പി. ഉണ്ണികൃഷ്ണൻ, പ്രമോദ് ബി. മേനോൻ, രാജേഷ് സേമൻ തുടങ്ങിയവർ പങ്കെടുത്തു.