minister-ktjaleel
ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ സ്റ്റാഫ്‌ ക്വാർട്ടേഴ്സ് , ലാംഗ്വേജ് ബ്ലോക്ക് കെട്ടിട സമുച്ചയങ്ങളുടെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ.ടി.ജലിൽ നിർവഹിക്കുന്നു.

കാലടി: പഠിക്കാൻ കുട്ടികളില്ലാത്ത കോഴ്സുകൾ നിർത്തലാക്കി പുതിയ കോഴ്സുകളും, പാഠ്യ പദ്ധതികളും തയ്യാറാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലിൽ കാലടിയിൽ പറഞ്ഞു.ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ സ്റ്റാഫ്‌ ക്വാർട്ടേഴ്സ് , ലാംഗ്വേജ് ബ്ലോക്ക് കെട്ടിട സമുച്ചയങ്ങളുടെ പ്രവർത്തനോദ്ഘാടനം മന്ത്രി നിർവഹിച്ചു. യൂണിവേഴ്സിറ്റികളിൽ നിയമനം ലഭിക്കുന്ന അദ്ധ്യാപകർക്ക് ട്രൈനിംഗ് കോഴ്സും ആരംഭിക്കുമെന്ന് മന്ത്രി കൂട്ടിചേർത്തു.യൂണിവേഴ്സിറ്റി യൂട്ടിലിറ്റി സെന്ററിൽ വെച്ച് നടന്ന സമ്മേളനത്തിൽ സർവകലാശാല വൈസ്. ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് അദ്ധ്യക്ഷത വഹിച്ചു. റോജി എം ജോൺ എം എൽ എ മുഖ്യാധിതിയായി. പ്രൊ.വൈസ് ചാൻസർ ഡോ. കെ.എസ്.രവികുമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ തുളസി, രജിസ്ട്രർ ഇൻ ചാർജ് ഡോ.എം.മണി മോഹൻ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപെഴ്സൺ എൻ.ശ്രേഷ, ക്യാംപസ് യൂണിയൻ ചെയർമാൻ അബി.എ.ബക്കർ എന്നിവർ യോഗത്തിൽപങ്കെടുത്തു.