car-accident-paravur
ദേശീയപാതയിൽ പൂശാരിപ്പടിക്കു സമീപത്ത് അപകടത്തിൽപ്പെട്ട കാർ.

പറവൂർ: നിയന്ത്രണം വിട്ട കാർ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് തകർത്തു. ഇന്നലെ രാവിലെ ആറരയോടെ ദേശീയപാതയിൽ പൂശാരിപ്പടിക്കു സമീപമാണ് അപകടം. കാറിൽ നാല് യുവാക്കൾ ഉണ്ടായിരുന്നു. ഒരാൾക്ക് തലയ്ക്കു പരിക്കേറ്റു. കോഴിക്കോട് നിന്നും കൊടകരയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകരുകയും മതിലും വൈദ്യുതി പോസ്റ്റ് തകരുകയും വൈദ്യുതി ലൈൻ പൊട്ടുകയും ചെയ്യ്തു. പ്രദേശത്ത് ഏറെനേരം വൈദ്യുതി തടസമുണ്ടായി. ദേശീയപാതയിൽ അപകടങ്ങൾ വർധിച്ചുവരികയാണ്. മഴകനത്തതോടെ റോഡിന്റെ പലഭാഗങ്ങളും തകർന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. റോഡിലെ കുഴികളാണ് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.