പറവൂർ : ചിറ്റാറ്റുകര പഞ്ചായത്ത് ആറാം വാർഡിൽ പറവൂത്തറ - കുമാരമംഗലത്ത് നിർമ്മിച്ച കുമാരനാശാൻ റോഡിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഐ.നിഷാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത സന്തോഷ്, പഞ്ചായത്തംഗം വനജ ലാലു, വസന്ത് ശിവാനന്ദൻ,രാജേഷ് തൂയിത്തറ, എം.കെ. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തിവികസന സ്കീമിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.