key-handing-over-punerjan
കുമാരമംഗലം കണ്ണൻപറമ്പിലെ ഓമനയ്ക്ക് പുനർജനി പദ്ധതിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതയിൽ പറവൂത്തറ - കുമാരമംഗലം കണ്ണംപറമ്പിൽ ഓമനയ്ക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത സന്തോഷ്‌, വാർഡ് മെമ്പർ വനജ ലാലു,വസന്ത് സദാശിവൻ, രാജേഷ് തൂയിത്തറ, കെ.എ. ഷാജൻ തുടങ്ങിയവർ സംസാരിച്ചു. വരാപ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്.