പറവൂർ : വടക്കേക്കര, ചിറ്റാറ്റുകര പ്രദേശങ്ങളിൽ കിടപ്പിലായ അർബുദരോഗികളുടെ വീട്ടിലെത്തി ശുശ്രൂഷ നൽകുന്ന എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ സ്നേഹത്തണൽ സംഘം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് സന്ദർശനം നടത്തും. ഓങ്കോളജിസ്റ്റ് ഡോ. സി.എൻ. മോഹനൻ നായർ സംഘത്തിന് നേതൃത്വം നൽകും. സൗജന്യ മരുന്നുകളും ചികിത്സയും നൽകും. കനിവ് പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെയാണ് പരിപാടി. ഫോൺ: 9447474616.