പെരുമ്പാവൂർ: ഹാജി സേവകസംഘം (ഖിദ്മത്തുൽ ഹുജ്ജാജ് ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന പരിശീലന ക്യാമ്പ് 29 ന് രാവിലെ 8ന് ഈസ്റ്റ് ഒക്കൽ ബദരിയ്യ ഓഡിറ്റോറിയത്തിൽ നടക്കും. ക്യാമ്പ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയായിരിക്കും. അബ്ദുൽ ജബ്ബാർ അൽ കാമിലി പട്ടാമ്പി ക്ലാസ് നയിക്കും. ഹജ്ജ് കമ്മിറ്റി സംസ്ഥാന ട്രെയിനർ അഷ്‌കർ ഹാജി യാത്രാവിവരണം നൽകും. എല്ലാ ഹാജിമാരും ക്യാമ്പിൽ സംബന്ധിക്കണമെന്ന് കൺവീനർ മീരാൻ ചെന്താര അറിയിച്ചു.