കൊച്ചി: എറണാകുളം-കുമ്പളം റെയിൽപാതയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ഇന്ന് മുതൽ ജൂലായ് എട്ടു വരെ ഈ പാതയിലുള്ള പാസഞ്ചർ സർവീസുകൾക്ക് നിയന്ത്രണം. ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചർ (56381), കായംകുളം-എറണാകുളം പാസഞ്ചർ (56382) സർവീസുകൾ ഇന്ന് മുതൽ എട്ടു വരെ പൂർണമായും റദ്ദാക്കി. തിങ്കളാഴ്ചഒഴികെയുള്ള ദിവസങ്ങളിൽ ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു (66303), കൊല്ലം-എറണാകുളം മെമു (66302) സർവീസ് നടത്തില്ല. ഈ ദിവസങ്ങളിൽ കായംകുളംഎറണാകുളം പാസഞ്ചർ (56380) തുറവൂരിലോ കുമ്പളം സ്റ്റേഷനിലോ 35 മിനിറ്റോളം പിടിച്ചിടും.

ഗുവാഹത്തി പ്രത്യേക ട്രെയിൻ വൈകും
ഞായറാഴ്ച്ച ഉച്ചക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-ഗുവാഹത്തി സ്‌പെഷ്യൽ ട്രെയിൻ 17 മണിക്കൂറുകൾ വൈകി ഇന്ന് രാവിലെ 7.30നായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു. ഗുവാഹത്തിയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള മടക്ക ട്രെയിൻ മണിക്കൂറുകളോളം വൈകുന്നതാണ് കാരണം.