karippadam
എസ്.എൻ.ഡി.പിയോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ കരിപ്പാടം 4157-ാം നമ്പർ ശാഖയിൽ നടന്ന സംയുക്തകുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനംചെയ്യുന്നു

ചോറ്റാനിക്കര : എസ്.എൻ.ഡി.പിയോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ കരിപ്പാടം 4157-ാം നമ്പർ ശാഖയിൽ നടന്ന സംയുക്തകുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് ഇ.ആർ. നടേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവഹിച്ചു. ചെമ്പഴന്തി കുടുംബയൂണിറ്റ് ചെയർമാൻ ഇ.ആർ. വിശ്വംഭരൻ, ശാന്തമ്മ സുകുമാരൻ, സെക്രട്ടറി എം.പി. സജീവ്, ഇ.ആർ. തങ്കപ്പൻ, ശോഭന സൗപർണിക, സുമ സജീവ്, കെ.എസ്. മോഹൻദാസ്, അജിത ഹർഷൻ, വയൽവാരം കുടുംബയൂണിറ്റ് കൺവീനർ ഉഷ സന്തോഷ് എന്നിവർ സംസാരിച്ചു.