കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിക്കാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25 ന് രാവിലെ 10 മണി മുതൽ പാലത്തിനു സമീപം ധർണ നടത്തും. ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി.എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. ബി.ജെ പി മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി, ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.എസ്. ഷൈജു, എം.എൻ. മധു തുടങ്ങിയവർ പ്രസംഗിക്കും.