പറവൂർ : നന്തികുളങ്ങര കലാസാഹിത്യവേദി കെ.എം. സലിം മാസ്റ്റർ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണത്തിന്റെ ഭാഗമായി വായനയും വർത്തമാനകാലവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എം.എസ്. ശ്യംകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. എം.എൻ.ജി. നായർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുസലാം, വിനോദ് നെല്ലിപ്പിള്ളി, എം.ജി. ദേവസി, ആർ. മുരുകേശൻ തുടങ്ങിയവർ സംസാരിച്ചു.