കൊച്ചി: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന്റ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കവിയരങ്ങും സാംസ്‌കാരിക സദസും നടക്കും. യുവകലാസാഹിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കവിയരങ്ങിൽ അനിൽ മുട്ടാർ, സുഗുണൻ ചൂർണിക്കര, സബിത ബിജു, ശ്രീകല മോഹൻദാസ്,ഗീത മോഹൻ, മീര തിലകൻ, ഹുസൈൻ കോതറത്ത്,​ ഹസ്സൻ കോതറത്ത്, പി.എ രാജീവ്, റിയാദ് സി.ഐ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സദസ് പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എസ്. ഹനീഫ റാവുത്തർ അദ്ധ്യക്ഷത വഹിക്കും. മുല്ലക്കര രത്‌നാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ശാരദ മോഹൻ കെ.എൻ.കെ നമ്പൂതിരി, ഷാജി ഇടപ്പള്ളി, എൻ.എം സരോജൻ എന്നിവർ സംസാരിക്കും. നാളെ രാവിലെ 10.30ന് ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൻ.അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് 3ന് നടക്കുന്ന വയോജന സംരക്ഷണം ഭാരതത്തിൽ എന്ന സെമിനാർ ഡോ. അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. സമ്മേളനം ബുധനാഴ്ച സമാപിക്കും.