കൂത്താട്ടുകുളം : സിവിൽ സപ്ലൈസ് കോർപറേഷന്റെ കൂത്താട്ടുകളം പീപ്പിൾസ് ബസാറിൽ നിത്യോപയോഗ സാധനങ്ങൾ ഇല്ലാതെ ജനങ്ങൾ വലയുന്നു. അരി, പഞ്ചസാര, മല്ലി ,മുളക് തുടങ്ങിയവ ഇവിടെ എത്തിയിട്ട് ആഴ്ചകളായി. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പീപ്പിൾസ് ബസാറിന് മുൻപിൽ ധർണ നടത്തി. മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ബോബി അച്യുതൻ, പി.സി. ഭാസ്കരൻ, ജിജോ ബേബി, സാബു മേച്ചേരിൽ, ജിനീഷ് വൻനിലം, ജിൻസ് പൈറ്റക്കുളം,അമൽ സജീവൻ, ജോൺസൺ ചൊറിയംമാക്കിൽ, ഗ്രിഗറി എബ്രാഹം, ഷാരു ജോസഫ്, കെ.ആർ ബിജു, ഷൈജു കുര്യാക്കോസ്, അലൻ റെജി എന്നിവർ പ്രസംഗിച്ചു.