അങ്കമാലി: പച്ചാനിക്കാട് വൈ.എം.സി.എ ലൈബ്രറിയിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു. അങ്കമാലി നഗരസഭ കൗൺസിലർ റെജി മാത്യൂ പരിപാടികൾ ഉദ്ഘാടനംചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി വായനാ സന്ദേശം നൽകി. ലൈബ്രറി പ്രസിഡന്റ് എ.വി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.കെ.സുരേഷ്, ലൈബ്രറി സെക്രട്ടറി പീറ്റർ പാലയിൽ, ഷാജു പി.കെ,ജോർജ്ജ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വച്ച് മികച്ച വിജയം വരിച്ച വിദ്യാർത്ഥികൾക്ക് മൊമന്റോയും ക്യാഷ് അവാർഡും നൽകി.