ചോറ്റാനിക്കര : മുളന്തുരുത്തി ആരക്കുന്നം ഗ്രാമീണ വായനശാലയും വിദ്യാരംഭം കലാസാഹിത്യവേദി വേദിയും സംയുക്തമായി വിദ്യാർത്ഥികൾക്കായി അക്ഷരശ്ലോക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സെന്റ് ജോർജ് ഹൈസ്‌കൂളിൽ നടന്ന ക്ലാസ് ശ്ലോകാചാര്യൻ ഇടമന സുധീർ നയിച്ചു. വായനശാല പ്രസിഡന്റ് ജിനിജോർജ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ സി.കെ. റെജി, പ്രധാനാദ്ധ്യാപിക പ്രീതാ ജോസ്, വായനശാല സെക്രട്ടറി സനീഷ് മാത്യു എന്നിവർ സംസാരിച്ചു.