നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം എളവൂർ ശാഖ യൂത്ത് മൂവ്മെന്റ് വാർഷികം ആലുവ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അനിത്ത് മുപ്പത്തടം ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൗൺസിലർ ശരത് പട്ടേരിപ്പുറം, യൂണിയൻ കുമാരി സംഘം വൈസ് പ്രസിഡന്റ് സുമി സുധാകരൻ, ശാഖ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രതീഷ്, സെക്രട്ടറി സനൽ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രതീഷ് (പ്രസിഡന്റ്), സന്തോഷ് (സെക്രട്ടറി), സനൽ (വൈ. പ്രസിഡന്റ്), ബിനു(ജോ. സെക്രട്ടറി), പ്രവീൺ (യൂണിയൻ കമ്മിറ്റി മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു