ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ കൗൺസിൽ അംഗങ്ങളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. കെ. കുമാരൻ (ദേശം പുറയാർ), കെ.കെ. മോഹനൻ (തോട്ടക്കാട്ടുകര), കെ.സി. സ്മിജൻ (എടയപ്പുറം), വി.പി. സജീവൻ (ഇടച്ചിറ), കെ.ബി. അനിൽകുമാർ (തേലത്തുരുത്ത്), വി.എ. ചന്ദ്രൻ (നോർത്ത് അടുവാശേരി), രൂപേഷ് മാധവൻ (ഈസ്റ്റ് കടുങ്ങല്ലൂർ) എന്നിവരാണ് വിജയികളായത്.
യോഗം ബോർഡ് മെമ്പർ വി.ഡി. രാജൻ റിട്ടേണിംഗ് ഓഫീസറായിരുന്നു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സംസാരിച്ചു.