മൂവാറ്റുപുഴ: പ്രമേഹരോഗ പ്രതിരോധത്തിനായി വിവിധ പദ്ധതികൾക്ക് ഊന്നൽ നൽകി മൂവാറ്റുപുഴ ലയൺസ് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രമേഹരോഗ പ്രതിരോധത്തിന്റെ ഭാഗമായി റാലി , വിദ്യാലയങ്ങൾ റസിഡന്റ്‌സ് അസോസിയേഷൻ വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രഗത്ഭ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസുകൾ, ലോക പ്രമേഹ ദിനത്തിൽ റോഡ് ഷോ തുടങ്ങിയവ സംഘടിപ്പിക്കും, പ്രമേഹ രോഗികൾക്ക് മെഡിക്കൽ ക്യാമ്പുകൾ, ചികിത്സാ സഹായം ഡയബറ്റിക് റെറ്റിനോപ്പതി രോഗികൾക്കായി പ്രത്യേക ചികിത്സാ പദ്ധതികൾ എന്നിവ നടപ്പിലാക്കും. മൂവാറ്റുപുഴയിലെ രണ്ടു സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളെ ഏറ്റെടുത്ത് വിവിധ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പുതിയ വർഷത്തെ ലയൺസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ റോയി വറുഗീസ് നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രി്ര്രക് സെക്രട്ടറി ജയേഷ് വി.എസ് നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ബ്രിജേഷ് പോൾ അദ്ധ്യക്ഷത വഹിച്ചു. എൻ. ശിവദാസ്, എസ് ബാലചന്ദ്രൻ നായർ, പി. വിജയകുമാർ, അഡ്വ. എൻ. രമേശ്, എ, ആർ. ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എൻ. ശിവദാസ് (പ്രസിഡന്റ്) എ.ആർ. ബാലചന്ദ്രൻ (സെക്രട്ടറി), ജി. അജിത്കുമാർ (ട്രഷറർ) എന്നിവരും ലിയോ ക്ലബ് ഭാരവാഹികളായി വറുഗീസ് പാലപ്പുറം (പ്രസിഡന്റ് ) ബേസി ബി കട്ടക്കയം (സെക്രട്ടറി) ആരതിനന്ദ (ട്രഷറർ) എന്നിവരും സ്ഥാനമേറ്റു.