തൃക്കാക്കര : അന്തർസംസ്ഥാനബസ് സമരം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് ടി .ഒ .എ .കെ (ട്രാവൽ ഓപ്പറേറ്റഴ്സ് അസോസിയേഷൻ ഓഫ് കേരള ) സംസ്ഥാന സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.ഇൻറർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സ് ഇന്നുമുതൽ മുതൽ സർവ്വീസ് നിറുത്തി വച്ച് സമരം തുടങ്ങുവാനുള്ള തീരുമാനം ഐ .ടി മേഖലയിലെ തൊഴിലാളികൾ ഉൾപ്പടെയുള്ള ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കും.കൂടാതെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയുണ്ടാവും
ടൂറിസ്റ്റ് ടാക്സിയേയും ബാധിക്കുന്നത് മൂലം ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ജീവിതമാർഗം വഴിമുട്ടും. യോഗത്തിൽ ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് എം .എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ബാജി ജോസഫ്, കാശി വിശ്വനാഥൻ,തുടങ്ങിയവർ പ്രസംഗിച്ചു