amma
അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ 'അമ്മക്കിളിക്കൂട്' ഭവന പദ്ധതിയിൽ നിർമ്മിച്ച 26 -ാമത്തെ വീടിന്റെ താക്കോൽദാനം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിർവ്വഹിക്കുന്നു

ആലുവ: അടച്ചുറപ്പില്ലാത്ത കൂരകളിലും വാടകവീടുകളിലും കഴിയേണ്ടിവരുന്ന വിധവകളായ അമ്മമാർക്കും മക്കൾക്കുമായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ 'അമ്മക്കിളിക്കൂട്' ഭവന പദ്ധതിയിൽ നിർമ്മിച്ച 26 -ാമത്തെ വീടിന്റെ താക്കോൽദാനം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു.

ചൂർണ്ണിക്കര പഞ്ചായത്ത് എട്ടാം വാർഡിൽ അശോകപുരത്ത് ശോഭയ്ക്കാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സ്‌പോൺസർ ചെയ്ത് വീട് നിർമ്മിച്ചത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങടി, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അലി, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ സി.പി. നൗഷാദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി സന്തോഷ്, പഞ്ചായത്ത് മെമ്പർമാരായ പി.കെ യൂസഫ്, റംല അമീർ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ജോർജ് സ്ലീബ തുടങ്ങിയവർ സംസാരിച്ചു. വാർഡുമെമ്പർ ലിനേഷ് വർഗീസ് നന്ദി പറഞ്ഞു. മറ്റ് എട്ട് ഭവനങ്ങളുടെ നിർമ്മാണം ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂർണ്ണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളിൽ പുരോഗമിക്കുകയാണ്. 510 ചതുരശ്ര അടിയിലാണ് ഭവനങ്ങൾ നിർമ്മിക്കുന്നത്.