ആലുവ: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിലുളള സംസ്ഥാന അമേച്വർ നാടകമത്‌സരത്തിൻെറ ദക്ഷിണമേഖലാ മത്‌സരത്തിന് ഇന്ന് ആലുവ ടാസ്ഹാളിൽ തുടക്കമാകും. 29 വരെ തുടർച്ചയായി എല്ലാ ദിവസവും നാടകമത്‌സരമുണ്ടാകും. എല്ലാ ദിവസവും വൈകിട്ട് കൃത്യം 6.45 നാണ് മത്‌സരം. 24 ന് വൈകിട്ട് 5.30 ന് സംഗീത നാടക അക്കാഡമി അദ്ധ്യക്ഷ കെ.പി.എ.സി.ലളിത നാടകോത്‌സവം ഉദ്ഘാടനം ചെയ്യും. 24 ന് തൃശൂർ ഞമനങ്ങോട് തിയേറ്റർ വില്ലേജിൻെറ ആദ്യത്തെ രാജാവും അവസാന റാണിയും, നാളെ ചാലക്കുടി പുലരി നാടകകലാകേന്ദ്രത്തിൻെറ പെണ്ണും അരങ്ങേറും.