sndp
എസ്.എൻ.ഡി.പി യോഗം 5283-ാം നമ്പർ പായിപ്ര ശാഖ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന് മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ശിലാന്യാസം നടത്തുന്നു. പി.ആർ.രാജു, സി.കെ. ഉണ്ണി, പി.എൻ.പ്രഭ, കെ.കെ.സുരേഷ്, ഇ.കെ. രാജൻ എന്നിവർ സമീപം

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 5283-ാം നമ്പർ പായിപ്ര ശാഖ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന് മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ശിലാന്യാസം നടത്തി. ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. രാജൻ സ്വാഗതംപറഞ്ഞു. യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ മുഖ്യപ്രഭാഷണംനടത്തി. കേരളകൗമുദി മൂവാറ്റുപുഴ ലേഖകൻ സി.കെ. ഉണ്ണി, വിദ്യ കൗൺസിലിംഗ് സെന്റർ ഡയറക്ടർ പായിപ്ര ദമനൻ, യൂണിയൻ കൗൺസിലർ പി.ആർ. രാജു, ഹരിത അനുരാജ് , എം.കെ. സുരേഷ് എന്നിവർ സംസാരിച്ചു. ശാഖ സ്വന്തമായി വാങ്ങിയ സ്ഥലത്താണ് മന്ദിരനിർമ്മാണം . ശിലാന്യാസത്തിന് മുന്നോടിയായി ദീപാർപ്പണം നടത്തി. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഗുരു മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.കെ. സുരേഷും സെക്രട്ടറി ഇ.കെ. രാജനും പറഞ്ഞു.