kcsl
മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കെസിഎസ്എൽ സംസ്ഥാന തല പ്രവർത്തനോദ്ഘാടനംകോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കുന്നു.


മൂവാറ്റുപുഴ:വിശ്വാസവും പഠനവും സേവനവും വിദ്യാർത്ഥികൾ ജീവിത ശൈലിയാക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. കേരള കാത്തലിക്ക് സ്റ്റുഡൻറ്‌സ് ലീഗ് കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കെസിഎസ്എൽ സംസ്ഥാന തല പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം കെസിഎസ്എൽ സംസ്ഥാന പ്രസിഡൻറ് മാത്തുക്കുട്ടി കുത്തനാപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ നിർമല എച്ച്എസ്എസ് പ്രിൻസിപ്പൽ റവ.ഡോ. ആൻറണി പുത്തൻകുളം അനുഗ്രഹ പ്രഭാഷണം നടത്തി. കെസിഎസ്എൽ സംസ്ഥാന ഓർഗനൈസർ സിറിയക് മാത്യു, രൂപത പ്രസിഡൻറ് ജിജോ മാനുവൽ കല്ലുങ്കൽ, സംസ്ഥാന ചെയർപേഴ്‌സൺ മരിയ ഷാജി, രൂപത ചെയർമാൻ ജോർജി സാജു എന്നിവർ പ്രസംഗിച്ചു. കെസിഎസ്എൽ രൂപത ഡയറക്ടർ ഫാ.സിറിയക് കോടമുള്ളിൽ സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി ഫിലിപ്പ് സിബിച്ചൻ നന്ദിയും പറഞ്ഞു.