bisal
ബിശാൽ

കൊച്ചി: നഗരത്തിലെ പാർസൽ സർവീസ് സ്ഥാപനത്തിന്റെ വാഹനത്തിൽ നിന്നും ബാറ്ററി അഴിച്ചുമാറ്റാൻ
നേപ്പാൾ സ്വദേശികളായ ബിശാൽ ചമർ (24), ബിനോദ് ചമർ (21) എന്നിവരെ സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു.ശനിയാഴ്ച രാത്രിയിലായിരുന്നു മോഷണ ശ്രമം. ഇവരുടെ നീക്കം തൊട്ടടുത്ത് താമസിക്കുന്ന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രതികൾ സ്ഥാലത്തുനിന്നും ഓടി രക്ഷപെട്ടു. തുടർന്ന് സ്ഥാപന അധികൃതരുടെ പരാതിയിൽ കേസ്സെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
എറണാകുളം അസി.കമ്മിഷണർ കെ.ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, എസ്.ഐ ജോർജ്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.