മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുന്നപ്പിള്ളിൽ ബിനു അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.ടി. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു . ലൈബ്രറി പ്രസിഡന്റ് കെ.എൻ. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ഷമീർ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാഅവാർഡ് വിതരണം ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി നിർവഹിച്ചു. വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കമ്മിറ്റി അംഗം രൂപേഷ് നന്ദി പറഞ്ഞു. എസ്. എസ്.എൽ.സിക്കും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കിട്ടിയ കുട്ടികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകി ആദരിച്ചു.