കൊച്ചി: അസോസിയേഷൻ ഒഫ് ദി എമർജൻസി വിക്ടിംസ് അടിയന്തരാവസ്ഥയുടെ 44-ാം വാർഷികം ജനാധിപത്യ ലംഘന ദിനമായി ആചരിച്ചു. മട്ടാഞ്ചേരി കൂവപ്പാടം ശാന്തിനഗർ കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം ദൃശ്യ മാദ്ധ്യമ പ്രവർത്തകൻ ടി.ജി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആർ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ആർ. അനന്തകമ്മത്ത്, കൗൺസിലർ ശ്യാമള എസ്. പ്രഭു, ആർ. ശെൽവരാജ്, സദാനന്ദൻ , ആദർശ് പ്രഭു എന്നിവർ പ്രസംഗിച്ചു.