കൊച്ചി: മഹാരാജാസ് കോളേജിൽ കുത്തേറ്റ് മരിച്ച വിദ്യാർത്ഥി അഭിമന്യുവിന്റെ സ്‌മരണയ്‌ക്കായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജൂലായ് രണ്ടിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിർവഹിക്കും. രാവിലെ 10.30 ന് കലൂരിലാണ് പരിപാടി. സംഘാടക സമിതി ചെയർമാനായി കെ.ജെ. ജേക്കബിനെയും ജനറൽ കൺവീനറായി പി.എൻ. സീനുലാലിനെയും രക്ഷാധികാരികളായി പ്രൊഫ. എം.കെ. സാനു, പി. രാജീവ്, സി.എൻ. മോഹനൻ എന്നിവരെയും തിരഞ്ഞെടുത്തു.