library-file
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കൽ ചടങ്ങും പായിപ്ര സഹകരണ ബാങ്ക് ഹാളിൽ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. റഷീദ്, പി.എം. ഷമീർ, സി.കെ. ഉണ്ണി, എം.കെ. ജോർജ്, പായിപ്ര കൃഷ്ണൻ, കെ.പി. രാമചന്ദ്രൻ, എം.എസ്. ശ്രീധരൻ, ഡോ. ഐസക്ക ടി. ചെറിയാൻ എന്നിവർ സമീപം

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കൽ ചടങ്ങും പായിപ്ര സഹകരണബാങ്ക് ഹാളിൽ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ലൈബ്രറി ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം കെ.പി. രാമചന്ദ്രൻ വായന പക്ഷാചരണ സന്ദേശം നൽകി. പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.ഐ പി.എം. ഷമീർ, ഡോ. ഐസക്ക് ടി. ചെറിയാൻ, ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ, പഞ്ചായത്ത് മെമ്പർ പി.എസ്. ഗോപകുമാർ, ജെബി ഷാനവാസ്, എ.പി. കുഞ്ഞ് എന്നിവർ സംസാരിച്ചു.

വി.സി. വാസുദേവൻ, ഇ.എസ്. ഷാനവാസ്, കെ.കെ. പുരുഷോത്തമൻ, ഇ.എ. ബഷീർ, കെ. ബി. ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി. എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ 13 കുട്ടികൾക്ക് കാഷ് അവാർഡും മെമന്റോയും പ്രശസ്തിപത്രവും അഗ്‌നിചിറകുകൾ എന്ന പുസ്തകവും നൽകി കളക്ടർ ആദരിച്ചു. ഡോക്ടർമാർ , അഭിഭാഷകർ, കായിക രംഗത്തെ പ്രതിഭകൾ, കലാരംഗത്തെ പ്രതിഭകൾ , പൊലീസ് ഓഫീസർമാർ, കവികൾ, ലൈബ്രറിയുടെ സ്ഥാപകരായ ഇ.ബി. ഷംസുദ്ദീൻ, കെ. കെ. ഇബ്രാഹിം എന്നിവരടക്കം 18 പേരെയും ചടങ്ങി ആദരിച്ചു .