sale
സ്ഥലം വിൽപ്പനയ്ക്ക്

കൊച്ചി: പനമ്പിള്ളി നഗറിൽ മമ്മൂട്ടിയുടെ അയൽവാസിയായാൽ കൊള്ളാമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അവിടെ വീട് വയ്ക്കാനുള്ള അവസരം നൽകുകയാണ് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്. പനമ്പിള്ളി നഗർആറാംക്രോസ് റോഡിലെ 38.2 സെന്റ് സ്ഥലംവിൽപനയ്ക്ക്. ബുധനാഴ്ച രാവിലെ 11ന് പനമ്പിള്ളി നഗർ ഓഫീസ് കോംപ്ളക്സിലുള്ള കോൺഫറൻസ് ഹാളിൽ ലേലം നടക്കും.

ഭവന നിർമ്മാണ ബോർഡ് ഫ്ളാറ്റ് പണിയാനായിട്ടിരുന്ന സ്ഥലമാണ് ലേലത്തിന് വയ്ക്കുന്നത്. ഉദ്ദേശിച്ചിരുന്ന 15 നില ഫ്ളാറ്റ് പണിയാൻ പണമില്ലാത്തതുകൊണ്ടാണ് സ്ഥലം വിൽക്കാനൊരുങ്ങുന്നത് . പണിതിരുന്നെങ്കിൽ ഒരു ഫ്ളാറ്റിന് 75 ലക്ഷം രൂപയാവും. അത്രയും തുകയ്ക്ക് ഫ്ളാറ്റുകൾ വിറ്റുപോയില്ലെങ്കിലോ. ലേലത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഭവന നിർമ്മാണ ബോർഡിന്റെ ഉടമസ്ഥതയിലുള്ളവെറെ സ്ഥലത്ത് താമസ, വാണിജ്യ ആവശ്യങ്ങൾക്ക് ഒരുപോലെ ഉപയോഗപ്പെടുന്ന കെട്ടിടം പണിയാനാണ് ആലോചന.സ്വകാര്യ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് ഈ സ്ഥലം വിട്ടുനൽകില്ല. ബോർഡിന്റെ നയം അനുസരിച്ച് വീട് വയ്ക്കാനായി മാത്രമേ സ്ഥലം നൽകാനാവൂ. അതിനാലാണ് സ്ഥലം പ്ളോട്ടുകളായി തിരിച്ചത്. ഓരോ പ്ളോട്ടിലേക്കും പ്രവേശിക്കാനായി മുന്നിൽഏഴ് മീറ്റർ വീതിയിൽ റോഡും നൽകും. 25 ലക്ഷമാണ് അടിസ്ഥാനവിലയായി ബോർഡ് കണക്കാക്കുന്നത്. 10 കോടിയോളം രൂപ ലേലത്തിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ലേലത്തിൽ പങ്കെടുക്കാൻ

റവന്യൂടവറിലുള്ള ഹൗസിംഗ്ബോർഡ് ഓഫീസിലെത്തിഅപേക്ഷവാങ്ങി​ ഹൗസിംഗ് ബോർഡിന്റെ പേരിൽ എടുത്ത ഒരുലക്ഷം രൂപയുടെ ഡി.ഡിയും കൊണ്ടുവേണം ലേലത്തിൽ പങ്കെടുക്കാൻ. ആയിരം രൂപയും ജി.എസ്.ടിയുമാണ് ഫോമിന്റെ വില. ഫോം ലേലദിവസം പനമ്പിള്ളി നഗറിലെ ഓഫീസിലും ലഭിക്കും. ലേലത്തിൽ ഇരിക്കുന്നില്ലെങ്കിൽ ഉദ്ദേശിക്കുന്ന പണം ക്വട്ടേഷനിൽ പൂരിപ്പിച്ച് നൽകാം.

പ്ളോട്ടുകൾ (സെന്റിൽ)

7.11

6.76

6.65

6.25

5.88

5.55