la
ലയതരംഗ് കലാകാരൻമാർ

കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ലയവിന്യാസ് കൊൽക്കത്ത അവതരിപ്പിക്കുന്ന ലയതരംഗ് സംഗീതപരിപാടി വ്യാഴാഴ്ച വൈകിട്ട് 6.30 ന് ടി.ഡി.എം ഹാളിൽ അരങ്ങേറും. കർണാടക , ഹിന്ദുസ്ഥാനി സംഗീത ധാരകൾ സംഗമിക്കുന്ന സംഗീത, താളവാദ്യങ്ങളുടെ സമന്വയമാണ് പരിപാടി. മൃദംഗവിദ്വാൻ ശങ്കർ നാരായണസ്വാമിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നിന്നുള്ള ഏഴു കലാകാരൻമാർ ഏഴു വ്യത്യസ്ത വാദ്യങ്ങളും വായ്പാട്ടും ചേർന്നൊരുക്കുന്ന ഈ സംഗീതവിരുന്ന് വിദേശത്തും നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്..