കൊച്ചി: അടിയന്തരാവസ്ഥയുടെ ക്രൂരതയിലേയ്ക്ക് ഒരെത്തിനോട്ടം എന്ന പരിപാടി ജനാധിപത്യ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ 26 ന് വൈകിട്ട് ആറിന് എറണാകുളം ടൗൺ ഹാളിൽ നടക്കും. സമര സേനാനികളെ ആദരിക്കും, തുടർന്ന് ജനാധിപത്യ സംരക്ഷണ കുടുംബസംഗമം നടക്കും. കെ. രാമൻപിള്ള രചിച്ച് കുരുക്ഷേത്രപ്രകാശൻ പ്രസിദ്ധീകരിച്ച 'അടിയന്തരാവസ്ഥയുടെ അന്തർധാരകൾ' എന്ന പുസ്തകം പ്രകാശിപ്പിക്കും. കെ.രാമൻപിള്ള യോഗം ഉദ്ഘാടനം ചെയ്യും. ബി.എം.എസ് ദേശീയ അദ്ധ്യക്ഷൻ അഡ്വ. എസ്. സജിനാരായണൻ, കവി.എസ്. രമേശൻ നായർ, അഡ്വ.കെ. രാംകുമാർ, അഡ്വ.എ. ജയശങ്കർ , ഇ.എൻ. നന്ദകുമാർ, എസ്.ജെ.ആർ. കുമാർ എന്നിവർ പങ്കെടുക്കും.
ഇതിന് മുന്നോടിയായി ഇന്ന് വൈകീട്ട് 5.30ന് ടൗൺ ഹാളിന് മുന്നിൽ സമരസേനാനികളുടെ 'അണയാത്ത തീജ്വാല' പരിപാടി നടക്കും.