കൊച്ചി: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള റേഷൻ കാർഡ് മുൻഗണനാ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി മുൻഗണനാ പട്ടികയിൽ കടന്നുകൂടിയ അനർഹരെ കണ്ടെത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ സ്‌ക്വാഡ് രൂപീകരിച്ചു. ഇനി മുതൽ പരിശോധന കർശനമാക്കും. മുൻഗണനാ പട്ടികയിൽ കടന്നുകൂടിയ അനർഹർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി വസ്തുതകൾ മറച്ചുവച്ച് ബോധപൂർവ്വം ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കൂടാതെ അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിന്റെ കമ്പോളവിലയും അവശ്യസാധന നിയമ പ്രകാരം ഇവരിൽ നിന്ന് ഈടാക്കും.