കൊച്ചി: സംവരണ സമുദായങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ അർഹമായ പ്രാതിനിദ്ധ്യം നൽകാൻ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് പീപ്പിൾസ് ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ജസ്റ്റിസ് ഇൻക്ലൂസീവ് ഗ്രോത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും അവർ പറഞ്ഞു. സമുദായ സംവരണത്തിലെ അശാസ്ത്രീയമായ അനുപാതക്രമം പരിഹരിക്കണം, പീപ്പിൾസ് ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ജസ്റ്റിസ് ഇൻക്ലൂസീവ് ഗ്രോത്ത് ചെയർമാൻ കെ.വി അബ്ദുള്ള കുട്ടി, അഡ്വ. വി.കെ ബീരാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.