കൊച്ചി: വിദ്യാലയങ്ങൾ ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂൾപ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്ക് (എസ്.പി,.ജി) തുടക്കം കുറിക്കുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26 ന് സ്‌കൂളുകളിൽ എസ്.പി.ജിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ജുവനൈൽ ജസ്റ്റീസ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് സ്ഥാപന മേലധികാരി അദ്ധ്യക്ഷനും, വാർഡ് മെമ്പർ/ കൗൺസിലർ, പൊലീസ്, എക്‌സൈസ്, അദ്ധ്യാപക രക്ഷകർത്തൃസംഘടന, വ്യാപാരി, ഓട്ടോ തൊഴിലാളി പ്രതിനിധികൾ എന്നിവർ അംഗങ്ങളുമായ വിപുലമായ സംവിധാനം എല്ലാ സ്‌കൂളുകളിലും ഒരുക്കുന്നത്.
ലഹരി വസ്തുക്കൾ, അശ്ലീല സാഹിത്യം, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിതരണ ശ്യംഖലകൾ കണ്ടെത്തി തടയുന്നതിന് ജനപിന്തുണയോടെയുള്ള കർമ്മ പരിപാടികൾ എസ്.പി.ജി മുഖേന നടപ്പിലാക്കും. സ്‌കൂൾ സമയങ്ങളിൽ പുറത്ത് ചുറ്റിക്കറങ്ങുന്ന വിദ്യാർത്ഥികളുടെ കാര്യത്തിലും ഇടപെടലുകൾ ഉണ്ടാകും. മൂന്ന് മാസം കൂടുമ്പോൾ ജില്ലാ ജുവൈനൽ ജസ്റ്റീസ് ബോർഡിന് റിപ്പോർട്ടും നൽകും. .