മൂവാറ്റുപുഴ:ദേശിയ പഞ്ച ഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ നേടി ആർദ്ര സുരേഷ് കേരളത്തിന്റെ അഭിമാന താരമായി.ചത്തീസ്ഗഡിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനീ ധികരിച്ചു മത്സരിച്ച മുവാറ്റുപുഴ വെള്ളൂർകുന്നം മേലേത്തുഞാലിൽ ആർദ്ര സുരേഷ് ജൂനിയർ 45 കിലോഗ്രാം ലെഫ്റ്റ് വിഭാഗത്തിലും റൈറ്റ് വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി . . അമ്മ റീജ സുരേഷ് മത്സരത്തിൽ പങ്കെടുത്ത് അഞ്ചാം സ്ഥാനം നേടിയിരുന്നു. ഒക്ടോബർ അവസാനം റുമാനിയയിൽ വെച്ച് നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരട്ട വിജയിയായ ആർദ്ര . ആദ്യ ദേശീയ മത്സരത്തിൽ തന്നെ ഇരട്ട വെള്ളി മെഡലുകൾ നേടാനായത് ചിട്ടയായ പരിശീലനവും കൃത്യമായ പ്ലാനിംഗും ദൈവാനുഗ്രഹവും ഉള്ളതുകൊണ്ടാണെന്ന് പരിശീലകൻ കൂടിയായ പിതാവ് സുരേഷ് മാധവൻ പറഞ്ഞു. മികച്ച എൻസിസി കേഡറ്റും, കരാട്ടെ താരവും ചിത്രകാരിയുമാണ് ഇൗ ഗുസ്തിക്കാരി. പഠിക്കാനും മിടുക്കി.മുൻ ഇന്റർനാഷണൽ താരമായ അച്ഛൻ സുരേഷ് മാധവൻ കഴിഞ്ഞ 30 വർഷമായി പഞ്ചഗുസ്തി രംഗത്തുണ്ട്. മൂവാറ്റുപുഴയിൽ പിതാവ് നടത്തുന്ന വനിതകൾക്കു മാത്രമായുള്ള ഷേപ്പ് വെൽ ലേഡീസ് ജിംനേഷ്യത്തിലാണ് പഞ്ചഗുസ്തി പരിശീലനം. ഉഷാ സ്കൂൾ ഓഫ് സ്പോട്സിൽ സെലക്ഷൻ കിട്ടിയിട്ടുണ്ട്.