തൃക്കാക്കര : നഗരസഭയിൽ മേരിമാതാ സ്കൂളിന് സമീപത്തെ റോഡുവക്കിൽ ആളൊഴിഞ്ഞ പറമ്പിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ രാത്രിയിൽ തള്ളി. പാരാസെറ്റമോൾ, കഫ് സിറപ്പുകൾ.ആന്റിയോട്ടിക്, കുട്ടികൾക്കുള്ള മരുന്നുകൾ തുടങ്ങിയവയാണ് ഇവയിൽ അധികവും. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് വാർഡ് കൗൺസിലർ റോണി മേരി സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബോണി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇവിടെ നിന്ന് എറണാകുളം മെഡിക്കൽ കോളേജിലെ ചില കുറിപ്പുകളും കണ്ടെത്തി. അന്വേഷണം നടത്തുന്നതായി അധികൃതർ പറഞ്ഞു