അങ്കമാലി ബീഹാറിൽ മസ്തിഷ്കജ്വരം പടർന്ന് പിടിച്ച് മരണപ്പെട്ട കുട്ടികൾക്ക് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് ബീഹാർ ഗവൺമെന്റിന്റെ അനാസ്ഥക്കെതിരെ ബാലസംഘം പാലിശ്ശേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിയിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ബാലസംഘം അങ്കമാലി ഏരിയാ കൺവീനർ കെ.പി അനീഷ് ഉദ്ഘാടനം ചെയ്തു.അജിൽ എ.ബി അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം മേരി ആന്റണി,മുൻ മെമ്പർ കെ.കെ മുരളി,ലോക്കൽ കമ്മിറ്റി അംഗം കെ.എ രമേശൻ എന്നിവർ സംസാരിച്ചു.