മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് വനിതാ സഹകരണസംഘത്തിന്റെ പ്രവർത്തനത്തിന് തുടക്കം. ബ്ലോക്ക് പഞ്ചായത്തിന്റെ വനിത വികസന കേന്ദ്രത്തിൽ പ്രവർത്തനോദ്ഘാടനം അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് ബാങ്ക് പ്രസിഡന്റ് എം.എ. മത്തായി നിർവഹിച്ചു. ഏനാനല്ലൂർ സഹകരണബാങ്ക് പ്രസിഡന്റ് ജീമോൻ പോൾ അദ്ധ്യക്ഷത വഹിച്ചു. ആദ്യനിക്ഷേപ സമാഹരണം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. അജീഷ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജാൻസി ജോർജ്, കൃഷി ഓഫീസർ ബോസ് മത്തായി, വിൻസന്റ് ജോസഫ്, സാബു വള്ളോംകുന്നേൽ, എം.എം. അലിയാർ, പി.എൻ. കുട്ടപ്പൻപിള്ള, ഷാജി നീരോലിക്കൽ, റോയി മൂഞ്ഞനാട്ട്, റെബി ജോസ്, ജോമി ജോൺ, ജോളി ഉലഹന്നാൻ, മേഴ്‌സി ജോർജ്, ഗ്രേസി സണ്ണി, മായ വിൻസന്റ്, ലില്ലി ഫ്രാൻസിസ്, പ്രിയ സജി, റാണി റെജി, ദീപ ജിജിമോൻ, മോളി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.