വൈപ്പിൻ: കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക സാഹിത്യ കൃതിക്കുള്ള 2019ലെ സഹോദരൻ അയ്യപ്പൻ സാഹിത്യപുരസ്‌ക്കാരത്തിന് കൃതികൾ ക്ഷണിച്ചു. കാവ്യശാഖയിലെ മികച്ച കൃതിക്കാണ് ഈ വർഷം അവാർഡ് നൽകുന്നത്. 2017 മെയ് ഒന്നു മുതൽ 2019 മെയ് 31 വരെയുള്ള കാലയളവിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതിക്കാണ് പുരസ്‌ക്കാരം നൽകുന്നത്. 20,000 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഗ്രന്ഥകർത്താവിനും പ്രസാദകർക്കും പുസ്തകങ്ങളയക്കാം. പുസ്തകത്തിന്റെ 4 കോപ്പികൾ വീതം മയ്യാറ്റിൽ സത്യൻ, സഹോദരൻ അയ്യപ്പൻ സ്മാരകം, ചെറായി 683514 എന്ന വിലാസത്തിൽ ജൂലായ് 25-നകം അയക്കണം. ഫോൺ: 9446743316.