കൊച്ചി: അസറ്റ് ഹോംസിന്റെ ക്രിസിൽ റേറ്റിംഗ് ഡി.എ 2 വിൽ നിന്ന് ഡി. എ 2 പ്ളസിലേയ്ക്ക് ഉയർത്തി. കേരളത്തിലെ ബിൽഡർമാർക്കു ലഭിച്ച ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിംഗാണിത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ക്രിസിൽ റീജിയണൽ ഹെഡ് അജയ് കുമാറിൽ നിന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ വിയും ഡയറക്ടർ എൻ. മോഹനനും അംഗീകാരപത്രം ഏറ്റുവാങ്ങി.
ഉന്നത ഗുണനിലവാരത്തിലും നിശ്ചിത സമയത്തിനുള്ളിലും പദ്ധതികൾ പൂർത്തീകരിക്കാനുള്ള നിർമ്മാതാവിന്റെ കഴിവിനെയും 100 ശതമാനം നിയമാനുസൃതമായ ഉടമസ്ഥാവകാശം കെമാറുന്നതിനെയുമാണ് ഉയർന്ന റേറ്റിംഗ് അംഗീകരിക്കുന്നതെന്ന് അജയ് കുമാർ പറഞ്ഞു.
ക്രിസിൽ റേറ്റിംഗ് ഉയർന്നതിൽ അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ വി. പറഞ്ഞു. ആഗസ്റ്റ് 30 വരെ ബുക്കു ചെയ്യുന്നവർക്ക് 10 വർഷത്തെ വാറന്റി നൽകുമെന്ന് സുനിൽകുമാർ പ്രഖ്യാപിച്ചു.