കൊച്ചി: കേരള അർബൻ ഡെവലപ്മെന്റ് കൗൺസിൽ സാമൂഹിക സേവന പ്രവർത്തനത്തിലെ മികച്ച പ്രതിഭകൾക്ക് അവാർഡുകൾ നൽകി. കെ.എൻ.എ ഖാദർ.എം.എൽ.എ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി. രേണു ഗോപാൽ കർമശ്രേഷ്ഠ പുരസ്കാരവും സാബു തോമസ്, ദാവൂദ് ഖാദർ, മുഹമ്മദ് കമറാൻ എന്നിവർ കർമ്മമുദ്ര പുരസ്കാരവും സ്വീകരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ഉപഹാരങ്ങൾ നൽകി. മജീദ് പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കെ.യു.ഡി.സി. പ്രസിഡന്റ് കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ, സിയാൽ ഡയറക്ടർ എ.സി.കെ.നായർ. മുൻ എം.എൽ.എ. എ.എം.യൂസഫ്, നാരായണൻ, സുരേഷ് കുമാർ, സിന്ധു ഹരീഷ്, ജെസി പീറ്റർ തുടങ്ങിയവർ സംസാരിച്ചു.