കൊച്ചി: കൊച്ചിയിലെ വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റലിൽ സ്റ്റാഫിന്റെ സഹായമില്ലാതെ പേഷ്യന്റിന് പേരു രജിസ്റ്റർ ചെയ്യാവുന്ന സംവിധാനം നിലവിൽ വന്നു. ഹോസ്പിറ്റലിന്റെ റിസപ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന മെഷീനിൽ രോഗിയുടെ ആധാർ കാർഡ് സ്‌കാൻ ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ് സംവിധാനം. ആദ്യദിവസം മുതൽ തന്നെ ഒട്ടേറെ പുതിയ ഒ.പി രജിസ്‌ട്രേഷനുകൾ ഈ സംവിധാനത്തിലൂടെ നടന്നെന്ന് അധികൃതർ അറിയിച്ചു.