മൂവാറ്റുപുഴ: നിർമ്മല കോളേജിൽ ഭാഷാ വകുപ്പുകളുടെ നേതൃത്വത്തിൽ വായനപക്ഷാചരണത്തി തുടക്കം. സെമിനാറികൾ , വിവിധ മത്സരങ്ങൾ , പോസ്റ്റർ പ്രദർശനം, വായന സന്ദേശങ്ങൾ നൽകൽ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. സാഹിത്യ പ്രവർത്തന സംഘവുമായി സഹകരിച്ച് സംഘടിപ്പിച്ച പുസ്തകമേള ശ്രദ്ധേയമായി. പ്രിൻസിപ്പൽ ഡോ. ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാൻസിസ് കോലോത്ത് വായന പക്ഷാചരണ സന്ദേശം നൽകി. കോ - ഓർഡിനേറ്റർ ഡോ. സിസ്റ്റർ നോയൽ റോസ് നേതൃത്വം നൽകി.