മൂവാറ്റുപുഴ: നഗരത്തിൽ പൊതുമരാമത്തിന് കീഴിലുള്ള വിവിധ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ പരസ്യ ബോർഡുകളും, ഫ്‌ളക്‌സ് ബോർഡുകളും ഇന്ന് മുതൽ അഞ്ച് ദിവസത്തിനകം നീക്കം ചെയ്യണം. അല്ലെങ്കിൽ ഇവ വകുപ്പ് നീക്കം ചെയ്യുകയും അതിന് വരുന്ന തുക റവന്യൂ റിക്കവറി ആക്ട് പ്രകാരം ബന്ധപ്പെട്ട വൃക്തികളിൽ നിന്ന് ഈടാക്കുമെന്നും അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.