കൊച്ചി: കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് അംഗങ്ങളുടെയും സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്‌തു. സംഘടനയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ് എ.എം. ബാബു പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. പ്രസിഡന്റ് വി.എ. യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് വി.എ. മുഹമ്മദ് അഷറഫ്, അഡ്വ. ജാജു ബാബു എന്നിവർ പ്രസംഗിച്ചു.