phc
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്ര കെട്ടിടത്തിൻെറ നിർമ്മാണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു.

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.

നിർമ്മാണം പൂർത്തിയാകുന്നതോടെ വൈകുന്നേരം വരെ ചികിത്സ സൗകര്യം ഒരുക്കുവാൻ കഴിയും. ആർദ്രം പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചത്. ജില്ലാ പഞ്ചായത്തംഗം അസലഫ് പാറേക്കാട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ അലി, ബ്ലോക്ക് മെമ്പറുമാരായ സി.കെ. ജലീൽ, സി.പി. നൗഷാദ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി. ഉദയകുമാർ, ശാന്താ ഉണ്ണിക്കൃഷ്ണൻ, ഡോ. ഷേർലി ജോർജ് പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.